‘മാസ് റൂബി ഫെസ്റ്റ് ബ്രോഷർ പ്രകാശനം’

ഒരു വർഷം നീണ്ടു നിൽക്കുന്ന മാസ് നാല്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഷാർജയിലെ ഏറ്റവും വലിയ വിനോദ വേദിയായ എക്‌സ്‌പോ സെന്ററിൽ ജൂൺ 17 ഇന് സംഗീത നിശ സംഘടിപ്പിക്കുന്നു. തെന്നിന്ത്യയിലെ പ്രമുഖ ബാൻഡ് ആയ കെ.എസ് ഹരിശങ്കറിന്റെ 11 അംഗ ‘പ്രഗതി’ ബാൻഡ് ആണ് ‘മാസ് റൂബി ഫെസ്റ്റ്’ എന്ന് പേരിട്ടിട്ടുള്ള സംഗീത വിരുന്ന് ഒരുക്കുന്നത്. ആറായിരത്തോളം കാണികൾക്ക് സംഗീത ആസ്വാദനത്തിനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.

പരിപാടിയുടെ ബ്രോഷർ പ്രകാശനം സി.എച് കുഞ്ഞമ്പു എംഎൽഎ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ആർ. പി മുരളിക്കും, എൻട്രി പാസിന്റെ പ്രകാശനം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.സുമതി ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അംബിക്കാനക്ക് നൽകിയും നിർവഹിച്ചു. മാസ് പ്രസിഡന്റ് വാഹിദ് നാട്ടിക അധ്യക്ഷത വഹിച്ചു.

മാസ് ജനറൽ സെക്രട്ടറി സമീന്ദ്രൻ, ട്രെഷറർ അജിത രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഹാരിസ്, പ്രോഗ്രാം കൺവീനർ അമീർ കല്ലുംപുറം, പിആർ കോഓർഡിനേറ്റർ പ്രമോദ് മടിക്കൈ, വെൽഫെയർ കോഓർഡിനേറ്റർ താലിബ്, സ്‌പോർട്‌സ് കോഓർഡിനേറ്റർ പ്രസൂദൻ , മേഖല സെക്രട്ടറിമാർ ആയ ബിനു കോറം, ഷമീർ, വിജയൻ വടകര, ഫിനാൻസ് കമ്മിറ്റി ഭാരവാഹികൾ ആയ മനു ബികെ ,പ്രേമരാജൻ നിട്ടൂർ , ജോസ് , രാജേഷ് നിട്ടൂർ, റസാഖ് , തുളസീദാസ്, ബഷീർ കാലടി,ശ്രീപ്രകാശ്, മനോജ് ഒഞ്ചിയം തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *