മ​ദീ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തി​യ ലോ​ഞ്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​ദീ​ന അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തി​യ ലോ​ഞ്ച് ഗ​വ​ർ​ണ​ർ അ​മീ​ർ സ​ൽ​മാ​ൻ ബി​ൻ സു​ൽ​ത്താ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. 1,200 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ‘അ​ൽ ത​ൻ​ഫീ​ത്തി’ ലോ​ഞ്ചി​ൽ പ്ര​തി​വ​ർ​ഷം 2,40,000-ല​ധി​കം യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യും.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ ദു​വൈ​ലേ​ജും അ​ൽ ത​ൻ​ഫീ​ത്തി ക​മ്പ​നി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ൽ​ഖു​റൈ​സി​യും പ്രാ​ദേ​ശി​ക സി​വി​ൽ, സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *