ദുബായ് ഗ്ലോബൽ വില്ലേജ് വി ഐ പി പാക്ക് ഭാഗ്യശാലിക്ക് സ്വർണ നാണയം ;സെപ്തംബർ 24 മുതൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കും

വിനോദത്തിനും ഷോപ്പിങ്ങിനും പ്രത്യേക സൗകര്യമുള്ള ദുബായിയിലെ ഫെസ്റ്റിവൽ പാർക്ക് ആയ ഗ്ലോബൽ വില്ലേജ് ഓൺലൈൻ വി ഐ പി ടിക്കറ്റ് പാക്കേജ് വിതരണം സെപ്തംബർ 24ന് ആരംഭിക്കും. വി ഐ പി പാക്കേജ് എടുക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് 27000 ദിർഹം സമ്മാനതുകയായി ലഭിക്കും.

ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശിക്കുവാനുള്ള വി ഐ പി എൻട്രി ടിക്കറ്റുകൾ , വാഹനങ്ങൾ പാർക്കുചെയ്യുവാനുള്ള പാർക്കിങ് ടിക്കറ്റുകൾ, പാവലിയനുകളിലെ

വണ്ടർ പാസുകൾ എന്നിവ അടങ്ങിയതാണ് വി ഐ പി സ്പെഷ്യൽ പാക്ക്. സെപ്തംബർ 24 മുതൽ വിർജിൻ മെഗാസ്റ്റാർ ടിക്കറ്റ് വെബ്‌സൈറ്റിൽ ആളുകൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്ത് തുടങ്ങാമെന്ന് അധികൃതർ അറിയിച്ചു.

വി ഐ പി പാക്കുകൾ വാങ്ങുന്നവരിൽ ഭാഗ്യശാലിയായ ഒരാൾക്ക് ടിക്കറ്റ് പാക്കിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന സ്വർണനാണയം സ്വന്തമാക്കാം. 27000 ദിർഹം വില വരുന്ന സ്വർണ്ണ നാണയമായിരിക്കും ടിക്കറ്റിൽ നിന്ന് ലഭിക്കുക. കൂടാതെ സെപ്തംബർ 17 മുതൽ 22 വരെ ഓൺലൈനിൽ മുൻകൂട്ടി ബുക്കുചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് 70 ദിർഹവും സമ്മാനമായി ലഭിക്കും.   

Leave a Reply

Your email address will not be published. Required fields are marked *