വാർഷികാടിസ്ഥാനത്തിൽ നടക്കുന്ന ദുബായ് ഇ-സ്‌പോർട്‌സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ ഈ വർഷത്തെ പതിപ്പ് (DEF 2023) 2023 ജൂൺ 21 മുതൽ ആരംഭിക്കും. ജൂൺ 21 മുതൽ ജൂൺ 25 വരെയാണ് DEF 2023 അരങ്ങേറുന്നത്.
ദുബായ് എക്‌സ്‌പോ സിറ്റിയിലെ ദുബായ് എക്‌സിബിഷൻ സെന്ററിൽ വെച്ചാണ് DEF 2023 സംഘടിപ്പിക്കുന്നത്. ആഗോളതലത്തിലെ ഗെയിമിംഗ് മേഖലയിലെ അംഗങ്ങൾ ഈ മേളയിൽ പങ്കെടുക്കുന്നതാണ്.
വീഡിയോ ഗെയിംസ് മേഖലയിലെ നൂതന പ്രവണതകൾ, ടെക് വിനോദമേഖലയിലെ പുത്തൻ ആശയങ്ങൾ മുതലായവ ഈ മേളയിൽ അവതരിപ്പിക്കപ്പെടുന്നതാണ്. വീഡിയോ ഗെയിംസ് ടൂർണമെന്റുകളും DEF 2023-ൽ വെച്ച് സംഘടിപ്പിക്കുന്നതാണ്.
The annual Dubai Esports & Games Festival (DEF 2023) returns from 21 to 25 June 2023 at @expocitydubai. The festival aims to celebrate the Video Games Industry, interactive tech-driven entertainment and promote Dubai’s position as a global hub for esports and gaming. pic.twitter.com/sDyKt1wokT
— Dubai Media Office (@DXBMediaOffice) May 4, 2023