ജി.ഡി.ആർ.എഫ്.എ- ദുബായ്ക്ക് അജ്മാൻ ടൂറിസം വകുപ്പിന്റെ ആദരം

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന് (ജി.ഡി.ആർ.എഫ്.എ) അജ്മാൻ ടൂറിസം വകുപ്പിന്റെ അംഗീകാരം. തന്ത്രപരമായ സഹകരണത്തിനും വകുപ്പിന്റെ വളർച്ചയിലുളള വിലപ്പെട്ട പങ്കിനും നന്ദിയായി ആദരം നൽകുകയായിരുന്നു.ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ചേർന്ന ചടങ്ങിൽ അജാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ടൂറിസം ഡെവലപ്‌മെന്റ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി, ജി ഡി ആർ എഫ് എ- ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

പൊതുസേവനങ്ങളുടെ ഗുണമേന്മ ഉയർത്തുന്നതിനും സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ദേശീയ ശ്രമങ്ങൾക്ക് അനുസൃതമായി, മറ്റ് സർക്കാർ സ്ഥാപനങ്ങളെ സഹായിക്കുകയും അറിവ് പങ്കുവെക്കുകയും ചെയ്യുന്ന ഒരു പ്രധാന പങ്കാളിയായി ഡയറക്ടറേറ്റ് പ്രവർത്തിക്കുന്നതിനുള്ള അംഗീകാരമായാണ് ഈ ചടങ്ങിനെ കാണുന്നതെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അഭിപ്രായപ്പെട്ടു.സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം രാജ്യത്തിന്റെ നേതൃത്വത്തിന്റെ കാഴ്ചപ്പാടുകളും സ്ഥാപനപരമായ മികവും യാഥാർത്ഥ്യമാക്കുന്നതിനുള്ള ഒരു പ്രധാന അടിത്തറയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ജി.ഡി.ആർ.എഫ്.എയിലെ ഉദ്യോഗസ്ഥർക്കും പ്രത്യേക ആദരവ് ലഭിച്ചു. അജ്മാന്റെ ടൂറിസം വളർച്ചയിലുളള സംഭാവനയ്ക്ക് ചെയർമാൻ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *