ഗൾഫ് രാജ്യങ്ങളിൽ ഇനി കെട്ടിടനിർമ്മാണങ്ങൾക്ക് ഏകീകൃത കോഡ്

റിയാദിൽ നടന്ന ജി സി സി രാജ്യങ്ങളിലെ മുൻസിപ്പൽ മന്ത്രിമാരുടെ 25 -) മത് യോഗത്തിൽ ഗൾഫ് രാജ്യങ്ങളിലെ കെട്ടിട നിർമ്മാണങ്ങൾക്ക് ഏകീകൃത കോഡ് നടപ്പിലാക്കാൻ തീരുമാനമായി. സൗദി മുൻസിപ്പൽ ഗ്രാമകാര്യ ഭവന നിർമ്മാണ മന്ത്രി മാജിദ് ബിൻ അബ്‌ദുല്ല അൽഹുഖൈലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. വിവിധ ഗൾഫ് രാജ്യങ്ങളിലെ മുൻസിപ്പൽ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ ജിസിസി ജനറൽ സെക്രട്ടറി ഡോ. നാ ഇഫ് ഫലാഹ് മുബാറക് അൽ ഹജ്‌റഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഗൾഫ് മുൻസിപ്പൽ പ്രവർത്തന പ്രക്രിയയെ സംയുക്തമായി വികസിപ്പിക്കുന്നതിൽ ജിസിസി രാഷ്ട്രങ്ങളിലെ നേതാക്കളുടെ പിന്തുണ വളരെ വലുതാണെന്നും യോഗം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *