ഗ്രൗണ്ടിലെ തർക്കം ഗ്യാലറിയിലേക്ക് ;സീറ്റുകൾ തല്ലിപ്പൊളിച്ച് അഫ്‌ഗാൻ ആരാധകർ

ഷാർജയിൽ നടന്ന ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ തോറ്റതിന്റെ പ്രതിഷേധത്തിൽ അഫ്‌ഗാൻ ആരാധകർ സ്റ്റേഡിയത്തിലെ സീറ്റുകൾ അടിച്ചു തകർത്തു. ബുധനാഴ്ച ഷാർജയിൽ നടന്ന മത്സരത്തിൽ അവസാന ഓവറിൽ ആദ്യ രണ്ടു പന്തുകൾക്ക് സിക്സർ അടിച്ചുകൊണ്ട് ഒരു വിക്കറ്റിനായിരുന്നു പാകിസ്താന്റെ വിജയം. നസിം ഷായുടെ അവസാന സിക്സറുകളാണ് പാകിസ്താന് ആവേശകരമായ വിജയം സമ്മാനിച്ചത്.

അഫ്ഘാനിസ്ഥാൻ ബൗളർ ഫരീദ് അഹ്മദ്‌ മാലിക്കിനു നേരെ പാക് താരം ആസിഫ് അലിയുടെ ബാറ്റോങ്ങൽ കാണികൾക്കിടയിൽ അമർഷമുണ്ടാക്കിയിരുന്നു. ൮ പന്തിൽ രണ്ടു സിക്സറുകളോടേ 16 റൺസ് നേടിയ തന്റെ പുറത്താകൽ അഫ്ഘാൻ താരം മാലിക് ആഘോഷിച്ചതാണ് പാക് താരത്തെ ചൊടിപ്പിച്ചത്. ഇതിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തിൽ ആസിഫ് മാലിക്കിന് നേരെ ബാറ്റ് ഉയർത്തിയതാണ് കാണികൾക്കിടയിൽ സംഘർഷമുണ്ടാക്കിയത്. അഫ്ഘാൻ ആരാധകർ പാക് ആരാധകരെ ആക്രമിക്കാൻ ശ്രമിക്കുകയും, സീറ്റുകൾ തകർത്തുകളയുകയും ചെയ്തു. മത്സരത്തിൽ പാകിസ്ഥാൻ ജയിച്ചതോടെ ശ്രീലങ്കക്കെതിരായ ഫൈനലിൽ പാകിസ്ഥാൻ ഇടം നേടി. ഞായറാഴ്ച ദുബായിൽ നടക്കുന്ന ഫൈനലിനു മുന്നോടിയായി വെള്ളിയാഴ്ച പാകിസ്ഥാൻ ശ്രീലങ്കയെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *