രാജ്യത്ത് പ്രവർത്തിക്കുന്ന മണി എക്സ്ചേഞ്ചുകൾ ഇനി മുതൽ സെൻട്രൽ ബാങ്കിന്റെ കീഴിലായിരിക്കും. എല്ലാ മണി എക്സ്ചേഞ്ചുകളുടെയും മേൽനോട്ടവും നിയന്ത്രണവും മന്ത്രിസഭ ഉത്തരവ് 552 പ്രകാരം സെൻട്രൽ ബാങ്കിന്റെ നിയന്ത്രണത്തിലായി. നിലവിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലായിരുന്നു എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ജൂൺ 11നാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഇതനുസരിച്ച് നേരത്തെ തന്നെ എല്ലാ എക്സ്ചേഞ്ചുകൾക്കും പുതിയ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉത്തരവ് നൽകിയിരുന്നു.
എന്നാൽ, പ്രസ്തുത തീരുമാനവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.