കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 14 അന്താരാഷ്ട്ര വിമാനക്കമ്പനികൾ സർവിസുകൾ അവസാനിപ്പിച്ചു. ലുഫ്താൻസ, കെ.എൽ.എം, സിംഗപ്പൂർ എയർലൈൻസ്, ബ്രിട്ടീഷ് എയർവേസ് ഉൾപ്പെടെയുള്ളവയാണ് പ്രവർത്തനം നിർത്തിയത്. സാമ്പത്തിക മാന്ദ്യവും കുറഞ്ഞ യാത്രക്കാരുടെ എണ്ണവുമാണ് സർവിസുകൾ അവസാനിപ്പിക്കാൻ പ്രധാന കാരണമെന്നാണ് സൂചന.
2024- ൽ യാത്രക്കാരുടെ എണ്ണം 1 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും പ്രാദേശിക മത്സരം ശക്തമായതും തിരിച്ചടിക്ക് കാരണമായതായി റിപ്പോർട്ടുകൾ പറയുന്നു.