എ​മി​റേ​റ്റ്‌​സ് അ​ന്താ​രാ​ഷ്ട്ര ഹോ​ളി ഖു​ർ​ആ​ൻ അ​വാ​ർ​ഡ് ദു​ബൈ ഭ​ര​ണാ​ധി​കാ​രി​ക്ക്​

ആ​ദ്യ എ​മി​റേ​റ്റ്‌​സ് അ​ന്താ​രാ​ഷ്ട്ര ഹോ​ളി ഖു​ർ​ആ​ൻ അ​വാ​ർ​ഡ് -പേ​ഴ്​​സ​ണാ​ലി​റ്റി ഓ​ഫ്​ ദ ​ഇ​യ​ർ ഫോ​ർ 2025 പു​ര​സ്കാ​രം യു.​എ.​ഇ ​പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂമിന് സ​മ്മാ​നി​ച്ചു.

ഇ​സ്​​ലാ​മി​ക ത​ത്ത്വ​ങ്ങ​ളി​ൽ​നി​ന്ന്​ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടു​ള്ള മൂ​ല്യ​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ന്, പ്ര​ത്യേ​കി​ച്ച്​ ഖു​ർ​ആ​ൻ പ​ഠ​ന​മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യെ അ​വാ​ർ​ഡി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത്. ദു​ബൈ അ​ൽ ഖ​വാ​നീ​ജി​ലെ ഫാ​മി​ൽ ​ന​ട​ന്ന റ​മ​ദാ​ൻ സം​ഗ​മ​ത്തി​ലാ​ണ്​ അ​വാ​ർ​ഡ്​ സ​മ്മാ​നി​ച്ച​ത്.

വി​ശു​ദ്ധ ഖു​ർ​ആ​ൻ പ​ഠ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അ​തി​ന്റെ ശാ​ശ്വ​ത ത​ത്ത്വ​ങ്ങ​ളെ ആ​ദ​രി​ക്കാ​നും എ​ന്റെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ പ്ര​ചോ​ദ​നാ​ത്മ​ക​മാ​ണെ​ന്ന്​ അ​വാ​ർ​ഡ്​ സ​മ്മാ​നി​ക്കു​ന്ന ചി​ത്ര​ത്തോ​ടൊ​പ്പം പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ എ​ക്സ്​ അ​ക്കൗ​ണ്ടി​ൽ കു​റി​ച്ചു. ഇ​സ്​​ലാ​മി​ക മൂ​ല്യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ സ്ഥാ​പ​ക പി​താ​വ് ശൈ​ഖ്​ സാ​യി​ദി​ന്റെ പൈ​തൃ​കം ഓ​ർ​മി​ക്കു​ന്ന​താ​ണ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദി​ന്‍റെ പ്ര​വ​ർ​ത്ത​ന​മെ​ന്നും ​അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *