ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നാളെ സൗദിയിൽ

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മൂന്നു ദിവസത്തെ സൗദി സന്ദർശനത്തിന് നാളെ തുടക്കം കുറിക്കും. ഇന്ത്യൻ എംബസി വാർത്ത കുറിപ്പ് വഴിയാണ് സന്ദർശന വിവരം അറിയിച്ചത്. ഇന്ത്യ – സൗദി പങ്കാളിത്ത കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കോപ്പറേഷൻ കമ്മിറ്റിയുടെ മന്ത്രി തല ഉദ്ഘടനയോഗത്തിൽ അദ്ദേഹം സംബന്ധിക്കും. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും യോഗത്തിൽ പങ്കെടുക്കും. രാഷ്ട്രീയ, സുരക്ഷാ, പ്രതിരോധ, സാമൂഹിക, സാംസ്‌കാരിക മേഖലകളെക്കുറിച്ചും യോഗത്തിൽ വിശദമായി ചർച്ച നടത്തും. ഇതുസംബന്ധിച്ച് രാജ്യത്തിന്റെ സെക്രട്ടറിമാർ തമ്മിൽ നേരത്തെയും ചർച്ചകൾ നടന്നിട്ടുണ്ട്.യു എൻ, ജി 20, ജി സി സി സഹകരണത്തെക്കുറിച്ചും ചർച്ച നടത്തും.ജി സി സി ജനറൽ സെക്രട്ടറി ഡോ. നായിഫ് ഫലാഖ്‌ മുബാറക് അടക്കമുള്ള പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധികളുമായുള്ള കൂടികാഴ്ച്ചയും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *