അറബ് ഉച്ചകോടികളിൽ പങ്കെടുക്കാൻ അമീറിന് ക്ഷണം

ബാഗ്ദാദിൽ നടക്കുന്ന അറബ് ഉച്ചകോടികളിൽ പങ്കെടുക്കാൻ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ക്ഷണം. ഉച്ചകോടിയിലേക്ക് ക്ഷണിച്ച് പങ്കെടുക്കാൻ ഇറാഖ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് റാഷിദിൽനിന്നുള്ള അമീറിനുള്ള ക്ഷണക്കത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് ഏറ്റുവാങ്ങി. മെയ് 17ന് ഇറാഖ് തലസ്ഥാനത്ത് നടക്കുന്ന 34-ാമത് അറബ് ഉച്ചകോടിയിലേക്കും അഞ്ചാമത് അറബ് സാമ്പത്തിക സാമൂഹിക വികസന ഉച്ചകോടിയിലേക്കുമാണ് ക്ഷണം.

ബയാൻ പാലസിൽ നടന്ന ചടങ്ങിൽ ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. ഫുവാദ് ഹുസൈൻ കിരീടാവകാശിക്ക് ക്ഷണക്കത്ത് കൈമാറി. വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്യ, കിരീടാവകാശിയുടെ ഓഫിസ് മേധാവി ജമാൽ അൽ തിയാബ്, കിരീടാവകാശിയുടെ വിദേശകാര്യ അണ്ടർ സെക്രട്ടറി ദിവാൻ മാസിൻ അൽ ഇസ്സ, കുവൈത്തിലെ ഇറാഖി അംബാസഡർ അൽ മൻഹൽ അൽ സാഫി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *