സൗദിയില്‍ അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട യൂനുസ് സിദ്ധിഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. 25 വർഷമായി ഹഫർ അൽ ബത്തിൻ സൂഖിൽ ജോലി ചെയ്തു വരുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.

ഭാര്യ: സബീറ, മാതാവ്: ആമിനക്കുട്ടി. മക്കൾ: ആമീൻ അഹ്സൻ, റിയ ഭാത്തിമ, ഹിബ ഭാത്തിമ. സഹോദരങ്ങൾ: ശരീഫ്, സലീം, മുഹമ്മദ്‌ ഹനീഫ, ജബ്ബാർ, ജലീൽ എന്നിവരാണ്. മൃതദേഹം ദമാമിൽ നിന്നും എമിറേറ്റ്സ് എയർലൈൻസിൽ കൊച്ചി എയർപോർട്ടിലേക്കും തുടർന്ന് ആംബുലൻസിൽ പാലക്കാട്‌ സ്വദേശത്തേക്കും എത്തിക്കുവാനുമുള്ള നടപടി ക്രമങ്ങൾ ഒഐസിസി പ്രസിഡന്‍റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കൾ അബ്ദുള്ള തണ്ടത്ത് തിരൂർ, സാജാൻ മൂവാറ്റുപുഴ എന്നിവർ പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *