സ്‌നേഹത്തിന്റെയും ഇണക്കത്തിന്റേയും യഥാർത്ഥ കേരള സ്‌റ്റോറിയുമായി കുറുമ്പയും അസീസും

ഉമ്മക്ക്‌ തുല്യമായ കുറുമ്പ അമ്മയെ കടൽകടന്ന്‌ അബുദാബിയിൽ എത്തിച്ചിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനും കെഎംസിസി നേതാവുമായ അസീസ് കാളിയാടൻ. കുട്ടിക്കാലത്ത് തന്നെ പോറ്റിവളർത്തിയ അയ്യപ്പന്റെയും കറുമ്പിയുടെയും മകളാണ് കുറുമ്പ. മലപ്പുറം ജില്ലയിലെ തിരുനാവായ എടക്കുളം സ്വദേശിയാണ് അസീസ് കാളിയാടൻ കുറുമ്പയും അസീസും അയൽവാസികൾ ആയിരുന്നു. അസീസ് കാളിയാടന്റെ മാതാപിതാക്കളായ ഐഷ കുട്ടിക്കും കാളിയാടൻ മൊയ്തീനും 14 മക്കൾ ഉണ്ടായിരുന്നെങ്കിലും നാലു മക്കൾ ചെറുപ്രായത്തിൽ തന്നെ മരിച്ചിരുന്നു. ബാക്കിയുള്ള പത്ത് മക്കളെയും പരിപാലിച്ചത് പോറ്റി വളർത്തിയതും കറുമ്പിയും മകൾ കുറുമ്പയും ആയിരുന്നു.

അസീസിന്റെ ഉമ്മയ്ക്ക് സഹോദരിയായും മകളായും കൂടെ ഉണ്ടായിരുന്നത് കറുമ്പിയും മകൾ കുറുമ്പയും ആയിരുന്നു. ഇവരുടെ മക്കൾക്കൊപ്പം ഒരേ പാത്രത്തിൽ ഒരുമിച്ച് ഭക്ഷണം കഴിച്ചാണ് അസീസും സഹോദരങ്ങളും വളർന്നുവന്നത്. ദാരിദ്ര്യം വേട്ടയാടിക്കാലത്ത് തങ്ങളെ ഒരു കുറവും കൂടാതെ ചേർത്തുപിടിച്ചവരാണ് കറുമ്പിയും മകൾ കുറുമ്പയും.

അബുദാബി കാണണമെന്ന കുറുമ്പയുടെ ആഗ്രഹം അറിഞ്ഞപ്പോൾ തന്റെ ഭാര്യക്കും മക്കൾക്കും ഒപ്പമാണ് അസീസ് കുറുമ്പ അമ്മയെ അബുദാബിയിൽ എത്തിച്ചത്. അബുദാബിയിൽ നടക്കുന്ന ഇത്തവണത്തെ മലപ്പുറം കൂട്ടായ്മയിലെ മുഖ്യ അതിഥി കുറുമ്പ അമ്മ ആയിരിക്കും അതെ ഞങ്ങൾ മലപ്പുറത്തുകാർ അങ്ങനെയാണ്‌.മലപ്പുറത്ത് ജീ വിക്കുന്നവർക്കും വളർന്നവർ ക്കും ഒരിക്കലും വിഭാഗീയത ചിന്തിക്കുവാൻ കഴിയില്ല. അയൽ വാസികൾ ഭക്ഷണം കഴിക്കാ തെ മലപ്പുറത്തുകാർ ഭക്ഷണം കഴിക്കാറില്ല. അയൽവാസിയു ടെ ജാതിയും മതവും നോക്കാ റില്ല. യഥാർഥ കേരള സ്റ്റോറി ലോകത്തിന് പരിചയപ്പെടുത്തു ന്നതിനാണ് കുറുമ്പയെ അബൂ ദബിയിലേക്ക് കൊണ്ടുവന്നത്. ആര് എന്ത് വർഗീയ വിഷ വിത്ത് നട്ടാലും മലയാള മണ്ണിൽ അത് മുളക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *