സലാലയിലെ ആദ്യകാല പ്രവാസി ആന്റണി ചെന്നൈയിൽ നിര്യാതനായി

തൃശൂർ മണ്ണൂത്തി സ്വദേശി കിഴക്കോത്ത് വീട്ടിൽ ആന്റണി (70) ചെന്നൈയിൽ നിര്യാതനായി. കുടുംബത്തോടൊപ്പം നാൽപത് വർഷത്തോളം സലാലയിൽ ഉണ്ടായിരുന്നു. സ്റ്റാർകോ മാനേജറായിരുന്നു. പിന്നീട് പല ബിസിനസ്സുകളും നടത്തിയ അദ്ദേഹത്തിന് വലിയ സൗഹ്യദ വലയമാണുള്ളത്.

2020 ൽ പക്ഷാഘാതത്തെ തുടർന്നാണ് സലാലയിൽ നിന്ന് മടങ്ങിയത്. പിന്നീട് അതിൽ നിന്ന് സുഖം പ്രാപിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ വീഴ്ചയെ തുടർന്നാണ് മരണം സംഭവിച്ചത്. ചെന്നൈയിലായിരുന്നു സ്ഥിര താമസം. മാഗിയാണ് ഭാര്യ. നിശ, നിത്യ, നിമ്മി എന്നിവർ മക്കളാണ്. മ്യതദേഹം ചെന്നൈ ഹോളി ക്രോസ് ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കുമെന്ന് സാമൂഹ്യ പ്രവർത്തകൻ ബാബു കുറ്റ്യാടി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *