ഷാർജ കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി കുഞ്ഞിമുഹമ്മദ് പെരിന്തൽമണ്ണ നാട്ടിൽ നിര്യാതനായി. ചൂലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.മലപ്പുറം ജില്ല ആനമങ്ങാട് എടത്തറയിലെ പരേതനായ ചുണ്ടമ്പറ്റ മുഹമ്മദിന്റെ മകനാണ്. 49 വയസായിരുന്നു. ഒരു മാസം മുമ്പ് ഷാർജയിൽ നിന്ന് ചികിത്സക്കായി നാട്ടിൽ വന്നതായിരുന്നു.
ഉമ്മ കാളിപ്പാടൻ ഫാത്തിമക്കുട്ടി ഒടമല, മുഴന്നമണ്ണയിലെ ആലിക്കൽ ആയിഷാബിയാണ് ഭാര്യ. അജ്മൽ, ഫാത്തിമ അൻഷിദ, മുഹമ്മദ് ഹംദാൻ എന്നിവർ മക്കളാണ്. ഖബറടക്കം ഉച്ചക്ക് 1 മണിക്ക് ആനമങ്ങാട് എടത്തറ ജുമാ മസ്ജിദിൽ നടന്നു.