ലോകത്തിലെ ആദ്യ മലയാളം മിഷൻ ക്ലബ്ബ് അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിൽ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം നിർവഹിച്ചു

ലോകത്തിലെ ആദ്യ മലയാളം മിഷൻ ക്ലബ്ബ് അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിൽ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം നിർവഹിച്ചു. ഓൺലൈൻ വഴി ആയിരുന്നു ഉൽഘാടനം. മലയാളം മിഷന്‍ ഡയറക്ടര്‍ മുരുഗന്‍ കാട്ടാക്കട ചടങ്ങില്‍ ആധ്യക്ഷം വഹിച്ചു. മലയാള ഭാഷക്ക് ആഗോള പ്രചാരം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച മലയാളം മിഷന്റെ പ്രചാരണാര്‍ഥമാണ് ക്ലബ്ബ് രൂപികരിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ കുട്ടി മലയാളം പദ്ധതിയുടെ കീഴില്‍ ലോകത്ത് സഥാപിക്കപ്പെടുന്ന ആദ്യത്തെ മലയാളം ക്ലബ്ബ് കൂടിയാണ് ഹാബിറ്റാറ്റ് സ്‌കൂളിലേത്. മലയാളം മിഷന്റെ സര്‍ക്കാര്‍ അംഗീകൃത അജ്മാന്റെ ചാപ്റ്ററിന്റെ കീഴിലായിരിക്കും ക്ലബ്ബ് പ്രവറത്തിക്കുക.

എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ വകുപ്പില്‍ ആരംഭിച്ച മലയാളം മിഷന്‍ പദ്ധതി മറുനാടന്‍ മലയാളി സംഘടനകളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കിയത്. ഉൽഘാടന ചടങ്ങിന് ശേഷം ശ്രീ മുരുകൻ കാട്ടാക്കട ക്ലബ്ബ് അംഗങ്ങൾ ആയ കുട്ടികളും ആയി സംവദിക്കുകയും, ശേഷം അവരോടൊപ്പം സ്കൂൾ ഗ്രീൻ ഹൌസിൽ കുട്ടികൾ തന്നെ നാട്ടു വളർത്തിയ തക്കാളി കൃഷിയിൽ നിന്നും വിളവെടുപ്പ് നടത്തുകയും ചെയ്തു. ഹാബിറ്റാറ്റ് സ്‌കൂളിലെ 700ഓളം വിദ്യാര്‍ഥികളാണ് നിലവില്‍ ക്‌ളബ്ബിലെ അംഗങ്ങള്‍. രണ്ടാം പിണറായി സര്‍ക്കാറിന്റെ നൂറു ദിന ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട കുട്ടി മലയാളം പദ്ധതിയുടെ ഭാഗമാണിത്. ഭാവി തലമുറയിലെ കുട്ടികള്‍ക്ക് മാതൃഭാഷ പഠിക്കുന്നതിന് മാതൃകാപരമായ രീതിയിലാണ് മലയാളം മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി ചെറിയാന്‍ അഭിപ്രായപ്പെട്ടു. മലയാളം മിഷന്റെ ഭാഗമായി അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ അന്താരാഷ്ട്ര തലത്തിലെ ആദ്യത്തെ മലയാളം ക്‌ളബ്ബിന്റെ ഉല്‍ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

പ്രവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്വന്തം രാജ്യത്ത് മടങ്ങിയെത്തി സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കുവാന്‍ ഈ പദ്ധതി സഹായകരമാവും. മലയാളം മിഷന്റെ പ്രാധാന്യം മനസ്സിലാക്കി രക്ഷിതാക്കളും വിദ്യാലയങ്ങളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി തുടര്‍ന്നു. ഓൺലൈൻ വഴി ആയിരുന്നു ഉൽഘാടനം. മലയാളം മിഷന്‍ ഡയറക്ടര്‍ മുരുഗന്‍ കാട്ടാക്കട ചടങ്ങില്‍ ആധ്യക്ഷം വഹിച്ചു.പ്രവാസ ലോകത്തെ പുതിയ തലമുറക്ക് മലയാളഭാഷയുമായുള്ള അടുപ്പം വര്‍ധിപ്പിക്കുന്നതിനും വിദേശരാജ്യങ്ങളിലുള്ള ഉദ്യോഗാര്‍ഥികളുടെ മലയാള ഭാഷാ പരിജ്ഞാനം ഉറപ്പു വരുത്തുന്നതിനും ആരംഭിച്ച നീലക്കുറിഞ്ഞി കോഴ്‌സിലേക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ മലയാളം ക്‌ളബ്ബിന് കഴിയുമെന്ന് മാനജേംഗ് ഡയറക്ടര്‍ ഷംസു സമാന്‍ പ്രത്യാശിച്ചു.പത്താം ക്‌ളാസുവരെയോ ഡിഗ്രി തലത്തിലോ മലയാളഭാഷ പഠിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് സംസ്ാന സര്‍ക്കാര്‍ സര്‍വീസില്‍ എന്‍ട്രി കേഡറില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ഭാഷാപരിജ്ഞാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഇങ്ങനെയുള്ളവര്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ നീലക്കുറിഞ്ഞി കോഴ്‌സ് നടത്താന്‍ തീരുമാനിച്ചത്. നീലക്കുറിഞ്ഞി കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെട്രിക്കുഷേന്‍ നിലവാരത്തിലുള്ള ഭാഷാ പരിജ്ഞാനം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാറിന്റെ സീനിയര്‍ ഹയര്‍ ഡിപ്‌ളോമാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടിമലയാളം സെന്ററുകള്‍ ഇക്കാര്യത്തില്‍ സഹായകരമാവുമെന്ന സര്‍ക്കാറിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് പരീക്ഷണാര്‍ഥം യു.എ.ഇയിലും തമിഴ്‌നാട്ടിലും മലയാളം ക്‌ളബ്ബുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *