രഘുമാഷിന്റെ ഓർമ്മകളുടെ പുസ്തകം പ്രകാശനം ചെയ്തു

എഴുത്തുകാരനും അധ്യാപകനുമായ കെ രഘുനന്ദന്റെ ‘മുന്നിലേക്ക് കുതിച്ച വാക്ക് പിന്നിലേക്ക് മറിഞ്ഞ പ്രാണൻ’ എന്ന ഓർമ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വച്ച് പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാതാരം ഇർഷാദ് ജനകീയനായ മോട്ടിവേഷണൽ സ്പീക്കർ പി എം എ ഗഫൂറിന് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ബഷീർ തിക്കോടി പുസ്തക പരിചയം നിർവഹിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ സി ഇ ഒ കെ ആർ രാധാകൃഷ്ണൻ നായർ അനുഗ്രഹഭാഷണം നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് വൈ. എ റഹിം,

മുൻ പ്രസിഡണ്ട് ഇ പി ജോൺസൺ എന്നിവർ ആശംസകൾ നേർന്നു. മച്ചിങ്ങൽ രാധാകൃഷ്ണൻ നിയന്ത്രിച്ച പ്രകാശന ചടങ്ങിൽ എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടീവ് പി വി മോഹൻകുമാർ ഷാർജ ബുക്ക് അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് രഘുനന്ദന് സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *