Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
മൗറീഷ്യസ് സർക്കാർ ഐപിഎ സംരംഭകരുടെ സംഗമം സംഘടിപ്പിച്ചു - Radio Keralam 1476 AM News

മൗറീഷ്യസ് സർക്കാർ ഐപിഎ സംരംഭകരുടെ സംഗമം സംഘടിപ്പിച്ചു

മൗറീഷ്യസ് സർക്കാർ യുഎഇയിലെ മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐപിഎ) അംഗങ്ങളുടെ ഒരു സംരംഭക സംഗമം ദുബായിൽ സംഘടിപ്പിച്ചു.

മൗറീഷ്യസ് സാമ്പത്തിക വികസന ബോർഡും യുഎഇ മൗറീഷ്യസ് എംബസിയും നേതൃത്വം നൽകിയ പരിപാടിയുടെ ലക്ഷ്യം മൗറീഷ്യസിലും യുഎഇയിലും ഐപിഎ അംഗങ്ങളുമായി സംയുക്ത സംരംഭങ്ങൾക്കുള്ള അവസരങ്ങൾ തേടുകയും പുതിയ നെറ്റ്‌വർക്ക് രൂപപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു.

നോവോട്ടൽ ഡബ്ലിയു ടി സിയിൽ നടന്ന സംഗമത്തിൽ 40 ലധികം മൗറീഷ്യസ് വ്യവസായ പ്രമുഖരും 90 ഐപിഎ പ്രതിനിധികളും പങ്കെടുത്തു. മൗറീഷ്യസിന്റെ സാമ്പത്തിക സാധ്യതകളും നിക്ഷേപ അവസരങ്ങളും സംബന്ധിച്ച് മൗറീഷ്യസ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥർ സംഗമത്തിൽ വിശദീകരിച്ചു. ഐപിഎ അംഗങ്ങൾക്ക് മൗറീഷ്യസിൽ നിക്ഷേപിക്കാനും വ്യാപാരം നടത്താനും സഹായകരമായ വിവരങ്ങളും നൽകി.

യുഎഇയിലെ മൗറീഷ്യസ് അംബാസഡർ എച്ച്.ഇ. ഷൗക്കത്ത്അലി സൂധുൻ ഉത്ഘാടനം ചെയ്ത പരിപാടിയിൽ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് ഓഫ് മൗറീഷ്യസ് ചെയർമാൻ ഹേംരാജ് രാംനിയാൽ, ഐപിഎ ചെയർമാൻ സൈനുദ്ദീൻ ഹോട്ട്പാക്ക്, ഐഡിബി അഡ്വൈസർ അരവിന്ദ് രാധാകൃഷ്ണ, ഐ പി എ വൈസ് ചെയർമാൻ റിയാസ് കിൽട്ടൺ, മുനീർ അൽവഫാ തുടങ്ങിയവർ സംസാരിച്ചു.

സംഗമത്തിന്റെ ഭാഗമായി, ഐപിഎ അംഗങ്ങൾക്ക് മൗറീഷ്യൻ വ്യവസായികളുമായി ബിസിനസ് ചർച്ചകൾ നടത്താൻ അവസരം ലഭിച്ചു. ഇരുപക്ഷവും സംയുക്ത സംരംഭങ്ങൾക്കുള്ള സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു.

മൗറീഷ്യസിൽ പരസ്പര സഹകരണത്തോടെ ഐപിഎ സംരംഭകർക്ക് വാണിജ്യ അവസരങ്ങളും സാധ്യതകളും സൃഷ്ടിക്കുക എന്നതാണ് ഇത്തരം സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐപിഎ ചെയർമാൻ സൈനുദ്ദീൻ ഹോട്ട്പാക്ക് പറഞ്ഞു. ഇരു വിഭാഗങ്ങളിലെയും വ്യവസായികൾക്കിടയിൽ പുതിയ വാണിജ്യ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾക്ക് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *