മാർബെർഗ് വൈറസ്: രണ്ടു രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ

മാർബെർഗ് വൈറസ് പടരുന്ന സാഹചര്യത്തിൽ രണ്ട് രാജ്യങ്ങളിലേക്കുളള യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി യുഎഇ. തൻസാനിയയിലേയ്ക്കും ഇക്വറ്റോറിയൽ ഗെനിയിലേയ്ക്കുമുളള യാത്രയ്ക്കാണ് യുഎഇ നിയന്ത്രണം ഏർപ്പെടുത്തിയത്.

ഇരു രാജ്യങ്ങളിലേയ്ക്കുള്ള യാത്രകൾ നീട്ടിവയ്ക്കാൻ വിദേശകാര്യ രാജ്യന്തരസഹകരണ മന്ത്രാലയം നിർദേശിച്ചു. സൗദിയും ഈ രാജ്യങ്ങളിലേയ്ക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഈ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നവർ ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അടിയന്തര സാഹര്യങ്ങളിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദേശം നൽകി.

എബോള പോലെ തന്നെ മാരകമായ അണുബാധയുണ്ടാക്കുന്നതാണ് മാർബെർഗ് വൈറസ്. ഇക്വറ്റോറിയൽ ഗെനിയിൽ ഇതുവരെ 13 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തൻസാനിയയിൽ റിപ്പോർട്ട് ചെയ്ത എട്ടു കേസുകളിൽ അഞ്ചുപേർ ഇതിനകം മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *