കത്തോലിക്കാ സഭയുടെ ആത്മീയ നേതാവായ പൊപ്പ് ഫ്രാൻസിസ് അന്തരിച്ചത്തിൽ അനുശോചനം രേഖപ്പെടുത്തി ഷാർജ ഇന്ത്യൻ അസോസിയേഷൻ.
പൊപ്പ് ഫ്രാൻസിസിന്റെ വിയോഗം മുഴുവൻ മനുഷ്യജാതിക്കുള്ള നഷ്ടമാണന്നും. അദ്ദേഹം ദരിദ്രർക്കും പീഡിതർക്കുമായി നിലകൊണ്ട ശബ്ദം ആയിരുന്നു
എന്ന് അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പറഞ്ഞു.സമാധാനത്തിനും നീതിക്കും വേണ്ടി അക്ഷീണം പരിശ്രമിച്ച വ്യക്തിത്വമായിരുന്നു മാർപാപ്പ എന്നും അദ്ദേഹം പറഞ്ഞു.
ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ പൊപ്പായ അദ്ദേഹം, സഭയെ കരുണയിലേക്കും നവീകരണത്തിലേക്കും നയിച്ചു. അഭയാർത്ഥികൾക്കും പരിസ്ഥിതിക്കും വേണ്ടി അദ്ദേഹം ശബ്ദമുയർത്തിയിരുന്നു. വിവിധ മതങ്ങളുമായി സൗഹൃദത്തിലൂടെ ഒരിക്കലും മറക്കാനാകാത്ത ഐക്യ സന്ദേശമാണ് അദ്ദേഹം നൽകിയതെന്നും അസോസിയേഷൻ പറഞ്ഞു.