കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പുതിയ ഓഫീസ് തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വൈകുന്നേരം ഓഫീസ് ഉത്ഘാടനം ചെയ്തു. പ്രവാസി ഡിവിഡന്റ് പദ്ധതി, പ്രവാസി ഭവന പദ്ധതി, കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളാണ് നോര്‍ക്ക സെന്ററിന്റെ ഏഴാം നിലയിലുള്ള ഓഫീസില്‍ പ്രവര്‍ത്തിക്കുക.
