ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി ഇന്ത്യൻ അസോസിയേഷൻ ഷാർജ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ

ഷാർജ ഇന്ത്യൻ സ്‌കൂൾ അങ്കണത്തിൽ നടന്ന സംഗമത്തിൽ ഒരേ സമയം 7500 ഓളം പേരാണ് മത വർഗ രാഷ്ടീയ വ്യത്യാസമില്ലാതെ നോമ്പു തുറന്നത്. ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഡെപ്യൂട്ടി കോൺസൽ ജനറൽ യതിൻ പട്ടേൽ മുഖ്യാതിഥിയായിരുന്നു. പ്രമുഖ വാഗ്മി അബ്ദുൽ കബീർ ബാഖവി റമദാൻ സന്ദേശ പ്രഭാഷണം നടത്തി. യുനൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷനർ ഫോർ റെഫ്യൂജീസ് സീനിയർ അസോസിയേറ്റ് ശ്രീമതി മൈസ് അവാദ് ആശംസ നേർന്നു സംസാരിച്ചു.അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു.

യുനൈറ്റഡ് നാഷൻസ് അഡ്മിൻ അസിസ്റ്റന്റ് മുഹമ്മദ് റാഫി, അസോസിയേഷൻ വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ,ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, ജോയിന്റ് ട്രഷറർ പി.കെ.റെജി,ഓഡിറ്റർ ഹരിലാൽ,മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, മുൻ അസോസിയേഷൻ ഭാരവാഹികൾ,അക്കാഫ് പ്രസിഡണ്ട് പോൾ ടി.ജോസഫ്, ഷാർജ ഇന്ത്യൻ സ്‌കൂൾ സി.ഇ.ഓ.കെ.ആർ.രാധാകൃഷ്ണൻ നായർ, പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ,മുഹമ്മദ് അമീൻ,വൈസ് പ്രിൻസിപ്പൽമാരായ രാജീവ് മാധവൻ,ഷിഫ്‌ന നസ്‌റുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.മാസ്റ്റർ അബ്ദുള്ള അഹമ്മദ് ഖിറാഅത്ത് നടത്തി.

വിവിധ സംഘടനാ നേതാക്കളും, പ്രവർത്തകരും, സ്കൂൾജീവനക്കാരും, ഷാർജ ഇന്ത്യൻ സ്‌കൂൾ ഹോപ് ക്ലബ്, സോഷ്യൽ അവയർനെസ്സ് ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ ബോയ്‌സ്,ഗേൾസ് വിഭാഗങ്ങളിലായുള്ള അമ്പതോളം വളണ്ടിയർമാരും ഇഫ്താർ സംഘാടന പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു.

വളണ്ടിയർ, ഫുഡ്, റിസപ്ഷൻ, ടെന്റ് അറേഞ്ച് മെൻറ് തുടങ്ങി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് 250 പേർക്ക് ഒരു കൗണ്ടർ എന്ന രീതിയിൽ 24 കൗണ്ടറുകളിലായാണ് കൃത്യമായ സംഘാടന മികവോടെ പരിപാടി നടന്നത്

Leave a Reply

Your email address will not be published. Required fields are marked *