ചിക്കുൻഗുനിയ: ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും അറിയാം

മഹാരാഷ്ട്രയിൽ ചിക്കുൻഗുനിയ കേസുകളിൽ ഗണ്യമായ വർധനവ് റിപ്പോർട്ട് ചെയ്യപ്പെട്ടതായി നാഷണൽ സെന്റർ ഫോർ വെക്റ്റർ ബോൺ ഡിസീസ് കൺട്രോൾ (NCVBDC) അറിയിച്ചു. 2024-ൽ 473 കേസുകളായിരുന്നതിനാൽ, 2025-ൽ അത് 658 ആയി ഉയർന്നിരിക്കുന്നു.

രോഗം പകരുന്നത് എങ്ങനെ?
ചിക്കുൻഗുനിയ ഒരു വൈറസ് രോഗമാണ്, കൊതുകുകൾ മുഖേന പകരുന്നത്. പ്രത്യേകിച്ച് ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് എന്നിവ കടിക്കുന്നതിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്.


പ്രധാന ലക്ഷണങ്ങൾ
കഠിനമായ പനി ,സന്ധികളിലും പേശികളിലും വേദന ,തലവേദന ,ക്ഷീണം ,കണ്ണിൽ ചുവപ്പ് നിറം ,പ്രകാശത്തോട് അത്യവസാനം , ശരീരത്തിൽ ചുവന്ന പാടുകൾ
ഛർദ്ദി, സാന്ദ്ര ക്ഷീണം ,സന്ധി വീക്കം, ചിലപ്പോൾ മാസങ്ങളോളം നീളുന്ന വേദന .
ലക്ഷണങ്ങൾ സാധാരണയായി കൊതുക് കടിച്ചതിന് 4-8 ദിവസത്തിനുള്ളിൽ ആരംഭിക്കും. പനി കുറച്ച് ദിവസങ്ങളിൽ മാറുമെങ്കിലും സന്ധിവേദന നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്.


പ്രതിരോധ മാർഗങ്ങൾ
ചിക്കുൻഗുനിയയ്ക്ക് നിലവിൽ ഒരു പ്രത്യേക ചികിൽസയോ വാക്‌സിനോ ഇല്ല. അതിനാൽ രോഗം പകരാൻ വഴിയാകുന്ന കൊതുകുകൾ തടയുകയാണ് പ്രധാന പ്രതിരോധ മാർഗം:

  1. വീടിന് ചുറ്റും വെള്ളക്കെട്ടില്ലെന്ന് ഉറപ്പ് വരുത്തുക.
  2. ഓടകൾ വൃത്തിയാക്കിയിടുക
  3. വെള്ളക്കെട്ടുകൾ ഒഴുക്കിക്കളയാൻ കഴിയുന്നില്ലെങ്കിൽ അവയിൽ മണ്ണെണ്ണയോ കരിഓയിലോ ഒഴിക്കുക.
  4. വീടിനു സമീപത്ത് മലിനജലം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
  5. വെള്ളത്തിൽ ചെടികൾ വളർത്തുന്നുണ്ടെങ്കിൽ അതിൽ കൊതുക് മുട്ടയിടുന്നില്ലെന്ന് ഉറപ്പാക്കുക. ചെടിച്ചട്ടികൾക്കിടയിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക.
  6. വാതിലുകളും ജനലുകളും എപ്പോഴും അടച്ചിടുക.
  7. കിടക്കുമ്പോൾ കൊതുക് വലകൾ ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *