മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടിയന്തിര സഹായമായി ഓർമ 10 ലക്ഷം രൂപ നൽകും . നാട്ടിലുള്ള ഓർമ പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങണം എന്നും സർക്കാർ സംവിധാനങ്ങളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം എന്നും ഓർമ ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു . ഈ ദുരിതത്തെ നേരിടാൻ കേന്ദ്രം അടിയന്തിര ധനസഹായം കേരളത്തിന് പ്രഖ്യാപിക്കണം . ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്തണം . കേരളസർക്കാർ നടത്തുന്ന ദുരിതാശ്വാസപ്രവർത്തനവും അതിന്റെ ഏകോപനവും അഭിനന്ദാർഹം ആണ് . സ്വജീവൻ പോലും പണയം വെച്ച് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർ അടക്കമുള്ള രക്ഷാപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു . ജീവൻ പൊലിഞ്ഞ സഹോദരങ്ങളുടെ വേർപാടിൽ ഓർമ അനുശോചനം രേഖപ്പെടുത്തി.
കേരളത്തിന് അടിയന്തിര സഹായം ആയി 10 ലക്ഷം രൂപ മുഖ്യമന്ത്രി യുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും: ഓർമ
