അബുദാബി കേരള സോഷ്യൽ സെൻ്റർ ബാലവേദിയുടെ ആഭിമുഖ്യത്തിൽ കാവ്യോത്സവം സംഘടിപ്പിച്ചു. ബാലവേദി പ്രസിഡന്റ് മനസ്വിനി വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ച യോഗം കേരള സോഷ്യൽ സെൻ്റർ പ്രസിഡൻ്റ് ശ്രീ AK ബീരാൻകുട്ടി ഉത്ഘാടനം ചെയ്തു. ബാലവേദി സെക്രട്ടറി നൗർബിസ് നൗഷാദ് സ്വാഗതം ആശംസിച്ചു. ബാലവേദി കൺവീനർ ശ്രീ ആർ. ശങ്കർ , KSC ജനറൽ സെക്രട്ടറി ശ്രീ നൗഷാദ് യൂസഫ് ,KSC വനിതാ കൺവീനർ ശ്രീ,മതി ഗീത ജയചന്ദ്രൻ , ഷെസ സുനീർ , നീരജ് വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചു . തുടർന്ന് 25 കുട്ടികൾ വിവിധ കവിതകൾ ആലപിച്ച് കാവ്യോത്സവം പരിപാടിയെ ഹൃദ്യമാക്കി.ശ്രീ വൈഭവി , ശ്രീ,മതി രശ്മി വാസുദേവ് എന്നിവർ പ്രോഗ്രാം കോഡിനേറ്റ് ചെയ്തു. ശ്രീ മുഹമ്മദ് അലി, നൗഷാദ് ചാവക്കാട് , മഹേഷ് , വിജേഷ് എന്നിവർ സംഗീതം നൽകി.
കാവ്യോത്സവം സംഘടിപ്പിച്ച് അബുദാബി കേരള സോഷ്യൽ സെൻ്റർ ബാലവേദി
