ഓർമ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

‘ഓർമ’ ബാലവേദി വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. അൽഖവനീജിലെ അൽസുവൈദി ഫാമിൽ നടന്ന ഏക ദിന ക്യാമ്പിൽ ഏകദേശം 200 ൽ പരം കുട്ടികൾ പങ്കെടുത്തു. ക്യാമ്പ് ഓർമ രക്ഷധികാരിയും ലോക കേരള സഭ ക്ഷണിതാവുമായ രാജൻ മാഹി ഉത്ഘാടനം ചെയ്തു. ഓർമ ബാലവേദി പ്രസിഡന്റ് ആദിശ്രീ അധ്യക്ഷത വഹിച്ചു

നാടക, നാടൻ കല പ്രവർത്തകൻ ഉദയൻ കുണ്ടുകുഴി, ബിജു കൊട്ടില, മലയാളം മിഷൻ ദുബായ് ചാപ്റ്റർ സെക്രട്ടറി ദിലിപ് സി എൻ എൻ ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ പ്രസിഡന്റ് ഷിജു ബഷീർ, ഓർമ ബാലവേദി കൺവീനർ ജിജിത അനിൽ , സെക്രട്ടറി ലത , ബാലവേദി ജോയിന്റ് കൺവീനർമാരായ റെജീഷ് , കാവ്യ എന്നിവർ ആശംസകൾ നേർന്നു

ബാലവേദി സെക്രട്ടറി സായന്ത് സന്തോഷ് സ്വാഗതവും ആഗ്‌നേയ സുഭാഷ് നന്ദിയും പറഞ്ഞു. ഉദയൻ കുണ്ടംകുഴി, ബിജു കൊട്ടില എന്നിവരാണ് ക്യാമ്പിന് നേതൃത്വം കൊടുത്തത്. അധ്യാപകർക്ക് ഓർമയുടെ സ്‌നേഹോപഹാരം ഓർമ രക്ഷാധികാരി രാജൻ മാഹി കൈമാറി . ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *