ഓർമ സാഹിത്യ വിഭാഗം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ‘ആക്ഷൻ കട്ട് കട്ട് കട്ട്’ എന്ന പേരിൽ സിനിമ ചർച്ച സംഘടിപ്പിച്ചു. കാശ്മീരിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി അനുശോചനമർപ്പിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
ഓർമ സെൻട്രൽ സാഹിത്യ വിഭാഗം കൺവീനർ അഡ്വ. അപർണ അനുശോചന സന്ദേശം വായിച്ചു. മുൻ സെൻട്രൽ സാഹിത്യ വിഭാഗം കൺവീനർ ബാബുരാജ് മത സൗഹാർദ്ദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സിനിമയെന്ന ശക്തമായ മാധ്യമത്തെ മനുഷ്യ വിരുദ്ധ ആശയങ്ങളുടെ പ്രചരണത്തിനായി എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് യോഗത്തിൽ ചർച്ച ചെയ്തു.
ഷാജഹാൻ തറയിൽ, പ്രശസ്ത ആർട്ടിസ്റ്റും ഷോർട് ഫിലിം സംവിധായകനുമായ നിസാർ ഇബ്രാഹിം, തിരക്കഥാകൃത്തും നോവലിസ്റ്റുമായ അസി,ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ,ടി.പി ഷെമീർ ,സെൻട്രൽ സാഹിത്യ വിഭാഗം അംഗം ബിനേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു