എസ്.ഐ.സി മക്ക വിഖായ ഹജ് വൊളന്‍റിയർ പരിശീലന ക്യാംപ് സംഘടിപ്പിച്ചു

എസ് ഐ സി മക്ക വിഖായ ഹജ് വൊളന്‍റിയർ പരിശീലന ക്യാംപ് സംഘടിപ്പിച്ചു. അലിയാർ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. മുസ്തഫ അഷറഫി കക്കുപ്പടി മുഖ്യപ്രഭാഷണം നടത്തി. മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷനായി. നാഷനൽ സെക്രട്ടറി ഫരീദ് ഐകരപ്പടി പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി.

വിഖായ നാഷനൽ ചെയർമാൻ മാനു തങ്ങൾ അരീക്കോട്, ഹറമൈൻ സോൺ പ്രസിഡന്‍റ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട്, മുനീർ ഫൈസി മാമ്പുഴ, സലാഹുദ്ദീൻ വാഫി, മക്ക വിഖായ ക്യാപ്റ്റൻ ഉമ്മർ മണ്ണാർക്കാട്, യുസഫ് ഹാജി ഒളവട്ടൂർ, മുബഷിർ ബാവ, മുഹമ്മദ് അലി യമാനി തുടങ്ങിയവർ സംബന്ധിച്ചു. നാഷനൽ ഓർഗനൈസിങ് സെക്രട്ടറിയും മക്ക വിഖായ ചീഫ് കോർഡിനറ്ററുമായ നൗഫൽ തേഞ്ഞിപ്പാലം സ്വാഗതവും സെക്രട്ടറി സിറാജ് പേരാമ്പ്ര നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *