സമസ്ത നാഷണൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) ഷീ സ്ട്രീം അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ വിദ്യാർഥിനികൾക്ക് കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഏർപ്പെടുത്തുന്ന സുരയ്യ സ്ക്കോളർഷിപ്പ് ഇന്ന് പ്രഖ്യാപിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലയുടെ കുവൈത്തിലെ പോഷക ഘടകമായ കെ.ഐ.സി പ്രവാസത്തിലും പ്രഭ പരത്തിയ കാൽ നൂറ്റാണ്ട് എന്ന പ്രമേയത്തിൽ ആചരിക്കുന്ന സിൽവർ ജൂബിലി സമാപന സമ്മേളന വേദിയിൽ വച്ചാണ് പ്രഖ്യാപനമുണ്ടാവുക.
അബ്ബാസിയ്യയിലുള്ള ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, ട്രഷറർ പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ തുടങ്ങി വിവിധ മത- രാഷ്ട്രീയ-സാംസ്കാരിക വ്യക്തിത്വങ്ങൾ സംബന്ധിക്കും.