ഉറൂസ് മുബാറക്ക് സംഘടിപ്പിച്ചു

ജീവിതത്തിലുടനീളം നല്ല കാര്യങ്ങൾ കേൾക്കാനും നന്മകൾ സ്വീകരിക്കാനും കഴിയണമെന്ന് ശൈഖ്‌ മുഹമ്മദ്‌ അബ്ദുറഹീം ശാഹ് ഖാദിരി ചിശ്തി വളപുരം പ്രസ്താവിച്ചു . ജീവിതം ഒരു യാന്ത്രികമായി പോകാതെ ഹൃദയ വിശുദ്ധി നേടി സൃഷ്ടാവിനോടുള്ള സാമീപ്യം കൈവരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഖുതുബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ ഉറൂസ് മുബാറക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ശൈഖ്‌ മുഹമ്മദ്‌ അബ്ദുറഹീം ശാഹ് ഖാദിരി ചിശ്തി

ജീലാനി സ്റ്റഡീസ് സെന്റർ യുഎഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അജ്മാനിൽ നടന്ന ചടങ്ങിൽ, രാവിലെ 9 മണിക്ക് ആരംഭിച്ച ഖത്മുൽ ഖുർആനും പ്രാർത്ഥന സദസും സയ്യിദ് അബ്ദുൽ ഖാദിർ ഖാദിരി അൽ ബുഖാരിയുടെ നേതൃത്വത്തിൽ നടന്നു. യൂസഫ് ഹുദവി ഏലംകുളം അധ്യക്ഷത വഹിച്ചു.

ഉച്ചക്ക് നടന്ന അനുസ്മരണ സമ്മേളനത്തിൽ “ഖുതുബുസ്സമാന്റെ ജീവിതവും നവോത്ഥാനവും” എന്ന വിഷയത്തിൽ സയ്യിദ് അബ്ദുൽ ഖാദിർ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ജബ്ബാർ ഫൈസി, അബ്ദുൽ അസീസ് ഹുദവി, ഹബീബ് ഹുദവി, ഖമറുൽ ഹുദ ഹുദവി, ഹഫീഫ് ജീലാനി, ഹബീബ് മാസ്റ്റർ, റാഷിദ് ജീലാനി തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ലത്തീഫ് ഖാദിരി എടപ്പാൾ സ്വാഗതവും ഷംസുദ്ദീൻ കരിപ്പോൾ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *