ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാലയിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. സലാല മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ ഗാന്ധി ജയന്തി ദിനത്തിൽ നടന്ന പരിപാടി പ്രസിഡന്റ് ഡോ നിഷ്താർ ഉദ്ഘാടനം ചെയ്തു. അഹിംസയിൽ അധിഷ്ഠിതമായി ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യതിന് വേണ്ടി പോരാടിയ ഏക രാഷ്ട്രീയ നേതാവിന്റെ ഓർമ്മകൾ ഇന്നും നമുക്ക് വെളിച്ചമാണ്. സോഷ്യൽ മീഡിയ വഴി പുതു തലമുറയും ഗാന്ധിയൻ ആദർശങ്ങൾ പങ്കുവെക്കുന്നത് വലിയൊരു പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

ജനറൽ സെക്രട്ടറി ഹരികുമാർ ഓച്ചിറ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഐഒസി നേതാക്കളായ ബാലചന്ദ്രൻ, ദീപ ബെന്നി, ശ്യാം മോഹൻ എന്നിവർ സംസാരിച്ചു. അന്തരിച്ച ഐഒസി ഒമാൻ കേരള ചാപ്റ്റർ അംഗം നൈനാൻ കാരിക്കാട്ടിനു അനുശോചനം രേഖപെടുത്തി. വർക്കിംഗ് പ്രസിഡന്റ് അനീഷ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *