ആസാദ് ഗ്രൂപ്പ് എസ്.എഫ്.സി.ക്ലബ്ബ് വെങ്ങര ജേതാക്കളായി

ദുബായ് കെ.എം.സി.സി. പൊന്മള പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ മുൻ കേന്ദ്ര മന്ത്രിയും മുസ്ലീം ലീഗ് അഖിലേന്ത്യ പ്രസിഡണ്ട് ഇ.അഹമ്മദ് സാഹിബിൻ്റെ സ്മരണക ട്രോഫിക്ക് വേണ്ടി നടത്തിയ ഓൾ കേരള സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിൽ ആസാദ് ഗ്രൂപ്പ് എസ്.എഫ്.സി.ക്ലബ്ബ് വെങ്ങര ജേതാക്കളായി.

ദുബായ് അൽ തവാറിൽ വെച്ചു നടന്ന ആവേശകരമായ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ആസാദ് ഗ്രൂപ്പ് എസ്.എഫ്.സി. വെങ്ങര മറുപൊടിയില്ലാത്ത ഒരു ഗോളിന് Tudo – Mart മലപ്പുറത്തെനെ പരാചയപെടുത്തി ഇ അഹമ്മദ് സാഹിബിൻ്റെ പേരിലുള്ള കീരീടം കരസ്ഥമാക്കി.

മികച്ച ഗോൾകീപ്പറായി ഹാഷിഫിനെയും, മികച്ച ഡിഫൻഡറായി നിദീഷിനെ തെരെഞടുത്തു. ക്ലബ്ബ് ക്യാപ്റ്റൻ, നിബ്രാസ് പ്രസിഡണ്ട്,പുന്നക്കൻ മുഹമ്മദലി, ജനറൽ സിക്രടറി, കെ.ശരിഫ്, ട്രഷറർ, കെ.ആസാദ്, എം.കെ.ഇക്ബാൽ, എൻ ഉമ്മർ, റജാഹ് പുന്നക്കൻ, നിഹാൽ,മുനവ്വിർ എന്നിവർ കൂടി ട്രോഫി ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *