അയർലൻഡിൽ മലയാളികളായ രണ്ട് ആൺകുട്ടികൾ തടാകത്തിൽ മുങ്ങിമരിച്ചു

വടക്കൻ അയർലൻഡിലെ ലണ്ടൻഡെറി കൗണ്ടിയിൽ ഇനാഗ് ലോഗ് തടാകത്തിൽ മലയാളികളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കൊളംബസ് കോളജ് വിദ്യാർഥികളായ പതിനാറു വയസുള്ള രണ്ട് ആൺകുട്ടികളാണ് മരിച്ചത്. സെബാസ്റ്റ്യൻ ജോസഫിന്റെ മകൻ ജോസഫ് സെബാസ്റ്റ്യൻ, ജോഷി സൈമന്റെ മകൻ റുവാൻ ജോ സൈമൺ എന്നീ കുട്ടികളാണ് മരിച്ചത്. കണ്ണൂർ, എരുമേലി സ്വദേശികളാണ്. കുട്ടികളുടെ അമ്മമാർ ഇവിടെ നഴ്സായി ജോലി ചെയ്യുകയാണ്.

ഒരാൾ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. മറ്റൊരു കുട്ടിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാമത്തെ കുട്ടി നിലവിളിച്ച് ആളെ കൂട്ടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എമർജൻസി വിഭാഗത്തിന് വിവരം ലഭിച്ച ഉടനെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒരു കുട്ടിയെ വെള്ളത്തിൽ നിന്ന് കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നുവെന്ന് ഡെറി സിറ്റി ഇൻസ്‌പെക്ടർ ബോർഗൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *