മൂന്നുമിനിറ്റും 14 സെക്കൻഡുംകൊണ്ട് 180 രാജ്യങ്ങളുടെ ദേശീയപതാകകൾ തിരിച്ചറിഞ്ഞതിന് അഞ്ചുവയസ്സുകാരന് റെക്കോഡ്. അൽഐൻ ഭവൻസ് പേൾ വിസ്ഡം സ്കൂളിലെ കെ.ജി. വിദ്യാർഥി അവ്യുക്ത് മാവിലയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിനുടമയായത്. കാസർകോട് പരവനടുക്കം മണിയങ്ങാനം സ്വദേശികളായ സുജയ്, പ്രജിലാ സുജയ് എന്നിവരുടെ മകനാണ് അവ്യുക്ത് മാവില.
അഞ്ചുവയസ്സുകാരൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ
