ശുചിമുറിയിൽവച്ച് ജനനേന്ദ്രിയം  കടിച്ചുമുറിച്ചു; പെരുമ്പാമ്പിനെ കഴുത്തു ഞെരിച്ചുകൊന്ന് യുവാവ് 

ശുചിമുറിയിൽവച്ചു  തന്‍റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച പെരുമ്പാമ്പിനെ കഴുത്തു ഞെരിച്ചുകൊന്ന് തായ്‌ലൻഡ് യുവാവ്. സംഭവത്തിന്‍റെ വീഡിയോ ‌സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. 20നാണു സംഭവം.

ശുചിമുറിയിലെ ക്ലോസ്റ്റിൽ ഇരിക്കുന്പോൾ യുവാവിന്‍റെ വൃക്ഷണസഞ്ചിയിൽ പെരുമ്പാമ്പ് കടിക്കുകയായിരുന്നു. എന്താണു സംഭവിച്ചതെന്നു മനസിലാകാതെ കഠിനമായ വേദനയാൽ അലറിവിളിച്ചെഴുന്നേറ്റ യുവാവ് കണ്ടെതു സാമാന്യം വലിപ്പമുള്ള പെരുന്പാന്പ് ക്ലോസ്റ്റിനുള്ളിൽ ചുറ്റിയിരിക്കുന്നതാണ്. കടിയേറ്റ ജനനേന്ദ്രയത്തിന്‍റെ ഭാഗങ്ങളിൽനിന്നു ചോര വാർന്നൊഴുകുകയാണ്. അതോടെ അയാൾ പരിഭ്രാന്തനായി.

പിന്നെ അവിടെ നടന്നത്, പെരുമ്പാമ്പും യുവാവും തമ്മിലുള്ള പോരാട്ടമായിരുന്നു. ഒടുവിൽ പെരുമ്പാമ്പിന്‍റെ കഴുത്തിൽ പിടിത്തംകിട്ടിയ യുവാവ് അതിനെ ഞെരിച്ചുകൊന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സതേടി. വൃഷ്ണസഞ്ചിക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനെ തീവ്രപരിചരണ വിഭാഗത്തിലാണു പ്രവേശിപ്പിച്ചത്.

ആളുകൾക്കു മുന്നറിയിപ്പു നൽകാനും ഇത്തരം സംഭവങ്ങൾ നടക്കുമെന്നു ബോധവത്കരിക്കാനും വേണ്ടിയാണ് ഫേസ്ബുക്കിൽ തന്‍റെ അനുഭവം പങ്കുവച്ചതെന്നു യുവാവ് പറഞ്ഞു. പെരുമ്പാമ്പിനെ കൊല്ലാതെ തനിക്കു മറ്റു പോംവഴികളുണ്ടായിരുന്നില്ലെന്നും യുവാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *