ലിപ്സ്റ്റിക്ക് ഉപയോഗിച്ചത് മേയർക്ക് ഇഷ്ടമായില്ല; ജീവനക്കാരിയെ സ്ഥലം മാറ്റി, ഇന്ത്യൻ ചരിത്രത്തിൽത്തന്നെ ആദ്യം.!!

തമിഴ്നാട്ടിലെ ചെന്നൈ‍യിൽ നടന്ന അസാധാരണ സംഭവമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചത്. ലിപ്സ്റ്റിക്ക് ഉപയോഗിച്ചതിന്‍റെ പേരിൽ ജീവനക്കാരിയെ സ്ഥലംമാറ്റിയതാണു നടപടി. ഗ്രേറ്റർ ചെന്നൈ മുനിസിപ്പൽ കോർപറേഷനിലാണു സംഭവം.

മേയറുടെ അകമ്പടി സംഘത്തിൽ ദഫേദാർ ആയി സേവനമനുഷ്ഠിക്കുന്ന മാധവിയാണു സൗന്ദര്യവർധകവസ്തു ഉപയോഗിച്ചതിന്‍റെ പേരിൽ ശിക്ഷാനടപടി ഏറ്റുവാങ്ങിയത്. ഒരുപേക്ഷ ഇന്ത്യൻ ചരിത്രത്തിൽത്തന്നെ ആദ്യമായിരിക്കാം ഇത്.

ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന മേയർ പ്രിയാ രാജന്‍റെ നിർദ്ദേശം പാലിക്കാതിരുന്നതിനാലാണു തന്നെ സ്ഥലം മാറ്റിയതെന്ന് 50കാരി പറഞ്ഞു. ജോലി സമയത്ത് ലിപ്സ്റ്റിക് ഉപയോഗിച്ചതു ചൂണ്ടിക്കാട്ടി മാധവിക്ക് നോട്ടീസ് നൽകുകയായിരുന്നു.

എന്നാൽ, ജോലി സ്ഥലത്തു പ്സ്റ്റിക് ഉപയോഗിക്കുന്നത് കുറ്റകരമാണെങ്കിൽ അതിനുള്ള സർക്കാർ ഉത്തരവ് കാണിക്കണമെന്ന് മാധവി മറുപടി നൽകി. ഇതോടെ കുപിതയായ മേയർ മാധവിയെ സ്ഥലം മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *