‘ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ സംഭാഷണങ്ങൾ നടത്തില്ല’; ഇന്ത്യയിലെ പുരുഷന്മാരെ പ്രണയിക്കില്ലെന്ന് തുറന്ന് പറഞ്ഞ് ചേതന ചക്രവർത്തി

ഇന്ത്യയിലെ പുരുഷന്മാരെ പ്രണയിക്കില്ലെന്ന് തുറന്ന് പറഞ്ഞ് ചേതന ചക്രവർത്തിയെന്ന യുവതി. റിലേഷൻഷിപ്പ് ആൻഡ് ലെെഫ് കോച്ചാണ് ചേതന. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിലാണ് അവർ ഇക്കാര്യം പറഞ്ഞത്. അതിനുള്ള മൂന്ന് കാരണവും അവർ വെളിപ്പെടുത്തുന്നുണ്ട്.

ഒന്നാമതായി പറയുന്നത് ഇന്ത്യയിലെ പുരുഷന്മാർ ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ സംഭാഷണങ്ങൾ നടത്തില്ലെന്നാണ്. ഏതെങ്കിലും ഒരു കാര്യത്തിനായി വാദിക്കാൻ സാധിക്കാതെ വരുമ്പോൾ അവർ അവിടെ നിന്ന് ഒഴിഞ്ഞുമാറുകയും സ്ത്രീകളെ വഴക്കാളികളായി മുദ്ര കുത്തുകയും ചെയ്യുന്നുവെന്ന് ചേതന പറയുന്നു.

ഇന്ത്യൻ പുരുഷന്മാർക്ക് റൊമാൻസ് അറിയില്ലെന്നാണ് രണ്ടാമത്തെ കാരണമായി അവർ ചൂണ്ടിക്കാണിച്ചത്. മാസത്തിലൊരിക്കൽ അവരുടെ പങ്കാളിയെയും കൂട്ടി പുറത്തുപോയി ഭക്ഷണം കഴിച്ചാൽ റൊമാൻസായിയെന്നാണ് ഇന്ത്യയിലെ പുരുഷന്മാർ കരുതുന്നത്. വലിയ സമ്മാനങ്ങൾ മാത്രമല്ല റൊമാൻസെന്നും ചേതന വ്യക്തമാക്കി.

മൂന്നാമതായി ഇന്ത്യയിലെ പുരുഷന്മാർക്ക് വീട്ടിലെ കാര്യങ്ങൾ നോക്കാനറിയില്ലെന്നാണ് ചേതന പറുന്നത്. പങ്കാളിക്ക് സഹായം ചെയ്യുന്നതല്ല ഉദ്ദേശിച്ചത്. നിങ്ങളും അവിടെ താമസിക്കുന്ന ആളാണ് ആ രീതിയിൽ വീട്ടിലെ കാര്യങ്ങൾ ചെയ്യാൻ ഇന്ത്യൻ പുരുഷന്മാർക്ക് അറിയില്ലെന്നും യുവതി വീഡിയോയിൽ പറയുന്നു. ഇതിൽ പറയുന്ന കാര്യങ്ങൾ തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ചേതന വ്യക്തമാക്കുന്നുണ്ട്. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തുന്നുണ്ട്. ചിലർ യുവതിയുടെ അഭിപ്രായത്തോട് യോജിക്കുപ്പോൾ മറ്റ് ചിലർ അങ്ങനെയല്ലയെന്ന് ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *