ബിയർ ടാങ്കിൽ മൂത്രമൊഴിക്കുന്ന തൊഴിലാളി; വീഡിയോ ചിത്രീകരിച്ചത് മറ്റൊരു തൊഴിലാളി

ചൈനക്കാരുടെ ഭക്ഷണരീതി എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നു വരില്ല. നമ്മുടെ നാട്ടിലുള്ള ചൈനീസ് റസ്റ്ററൻറുകളിൽ ലഭിക്കുന്ന ഭക്ഷണത്തിൽ ആരോഗ്യത്തിനു ഹാനികരമായ അജിനോമോട്ടോ പോലുള്ളവ ചേർക്കാറുണ്ട്. പട്ടിയെയും പാന്പിനെയും പുഴുവിനെയും തേളിനെയുമെല്ലാം ചൈനക്കാർ പച്ചയ്ക്കു തിന്നുന്ന വീഡിയോ ധരാളമായി പ്രത്യക്ഷപ്പെടാറുണ്ട്.

ചൈനയിൽനിന്നുള്ള മറ്റൊരു സംഭവമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ചൈനയിലെ പ്രശസ്ത ബിയർ കമ്പനിയായ ബഡ് വൈസർ ഗോ ഡൗണിൽ നടന്നുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വലിയ വിമർശനങ്ങൾക്കു വഴിവച്ചിരിക്കുകയാണ്. കമ്പനിയിലെ തൊഴിലാളി ബിയർ സൂക്ഷിക്കുന്ന ടാങ്കിലേക്ക് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളിൽ പ്രചരിച്ചത്. കമ്പനി യൂണിഫോം ധരിച്ച ഒരു ജീവനക്കാരനാണ് മതിലിൽ കയറിനിന്നതിനു ശേഷം ബിയർ ടാങ്കിലേക്കു മൂത്രമൊഴിക്കുന്നത്. അതേ കമ്പനിയിലെ മറ്റൊരു ജീവനക്കാരനാണ് സംഭവം ചിത്രീകരിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തത്.

അതേസമയം, ഇയാൾ ബിയർ ടാങ്കിൽ മൂത്രമൊഴിക്കുന്നത് ആദ്യമായിട്ടല്ലത്രെ! 12 വർഷമായി ബിയർ ടാങ്കിൽ മൂത്രമൊഴിക്കുന്നുണ്ടെന്നാണ് അയാൾ പറയുന്നത്. ഇങ്ങനെ ചെയ്യാനുള്ള കാരണമെന്തെന്ന് അയാൾ വ്യക്തമാക്കിയിട്ടുമില്ല. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഈ വാർത്ത അറിഞ്ഞ കമ്പനി അധികൃതർ പോലീസിനെ വിവരം അറിയിച്ചു. അതേസമയം, വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *