പെൺകുട്ടിയുടെ അശ്ലീലദൃശ്യം പ്രചരിപ്പിച്ചു; ഏകതാ കപൂറിനും മാതാവിനുമെതിരെ കേസ്

നിർമ്മാതാവും സംവിധായകയുമായ ഏകതാ കപൂറിനെതിരേയും മാതാവ് ശോഭാ കപൂറിനെതിരേയും പോക്സോ കേസ്. അഡൽറ്റ് കണ്ടന്റ് ഒടിടി പ്ലാറ്റ് ഫോമായ ആൾട്ട് ബാലാജിയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചുവെന്നാണ് കേസ്. മുംബൈ പോലീസാണ് കേസെടുത്തിരിക്കുന്നത്.

2021-ലാണ് കേസിനാസ്പദമായ സംഭവം. ആൾട്ട് ബാലാജി ഒടിടി പ്ലാറ്റ് ഫോമിലെ ഗന്ധി ബാത് എന്ന വെബ് സീരിസിലെ ആറാം സീസണിനെതിരേയാണ് പരാതി നൽകിയിരിക്കുന്നത്. 2021 ഫെബ്രുവരിയിലും 2021 ഏപ്രിലിലും സ്ട്രീം ചെയ്ത എപ്പിസോഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് പരാതി. നിലവിൽ ഈ എപ്പിസോഡ് സ്ട്രീമിങ് ആപ്പിൽ നിന്ന് നീക്കിയിട്ടുണ്ട്.

ബാലാജി ടെലിഫിലിം ലിമിറ്റഡിനെതിരേയും ഏകതാ കപൂർ, മാതാവ് ശോഭാ കപൂറിനെതിരേയും ഐപിസി സെക്ഷൻ 295 പ്രകാരവും ഐടി ആക്ട്, പോക്സോ സെക്ഷൻ 13, 15 പ്രകാരവും മുംബൈയിലെ എംഎച്ച്ബി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി മുംബൈ പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *