പീനട്ട് അണ്ണാൻ ഇനിയില്ല…; ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റി അണ്ണാനെ ദയാവധം ചെയ്തു

പീനട്ട് അണ്ണാൻ ഇനിയില്ല…കുസൃതിത്തരങ്ങള്‍ നിറഞ്ഞ വിഡിയോകളുമായി ആരാധകരെ ചിരിപ്പിച്ച, ഇന്‍സ്റ്റഗ്രാമില്‍ അഞ്ചു മില്യണിലേറെ ഫോളോവേഴ്സുള്ള സെലിബ്രിറ്റി അണ്ണാനെ ദയാവധം ചെയ്തിരിക്കുകയാണ് ന്യൂയോർക്കിൽ. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കടിച്ചതിനു പിന്നാലെയാണ് ഈ ദാരുണസംഭവം. ഏഴ് വര്‍ഷം മുമ്പ് അമ്മയണ്ണാന്‍ കാറിടിച്ച് ചത്തതിനെ തുടര്‍ന്നാണ് അണ്ണാന്‍ കുഞ്ഞിനെ മാർക്ക് ലോങ്ങോ എന്ന യുവാവ് എടുത്ത് വളർത്തിയത്. പിന്നാലെ ‘പീനട്ട് ദ് സ്ക്വിറല്‍’ എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്ന് അണ്ണാന്റെ രസകരമായ വിഡിയോകള്‍ സ്ഥിരമായി പങ്കുവച്ചു.

എന്നാല്‍ ചില പരാതികള്‍ ഉയര്‍ന്നതോടെ ആരോഗ്യ വകുപ്പും പരിസ്ഥിതി വകുപ്പും പീനട്ടിനെതിരായി. അണ്ണാനെ നിയമവിരുദ്ധമായി കൈവശം വച്ചുവെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ പീനട്ടിനെ കൊണ്ടുപോകാനെത്തി. പരിശോധനയ്ക്കിടെ അധികൃതരിലൊരാളെ പീനട്ട് കടിച്ചു. ഇതോടെ അണ്ണാന് പേവിഷബാധയുണ്ടെന്ന് സംശയിക്കുകയും റാബിസ് പരിശോധനക്ക് ശേഷം ദയാവധം നടത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *