കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പി. ടി. ബിനുവിൻറെ 101 പ്രണയഗീതങ്ങളുടെ സമാഹാരം ‘നിൻറെ നെറ്റിയിൽ എൻറെ ചുംബനത്തിൻറെ ശലഭങ്ങൾ’ എന്ന പുസ്തകത്തിൻറെ കവർ പ്രണയദിനത്തിൽ പ്രകാശിപ്പിക്കുന്നു. ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിലാണ് പ്രകാശനം.
ഡി.സി. ബുക്‌സ് ആണ് പ്രസാധകർ. പുസ്തകപ്രകാശനം ഫെബ്രുവരി 18 ഞായർ കോട്ടയം പ്രസ് ക്ലബിൽ വച്ച് നടക്കും. പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.