പാമ്പുകൾ സ്വയം തിരിച്ചറിയുമോ.. പുതിയ പഠനത്തിൽ കൗതുകരമായ കണ്ടെത്തൽ

ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്നു കണ്ടെത്താൻ പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞർ ‘മിറർ ടെസ്റ്റ്’ ഉപയോഗിക്കുന്നു. മൃഗങ്ങളുടെ ശരീരത്തിൽ പെയിൻറ് കൊണ്ട് അടയാളമിട്ട് കണ്ണാടിക്കു മുന്പിൽ വയ്ക്കുന്നു. പെയിൻറുപറ്റിയ ഭാഗം കണ്ടെത്തുന്നുണ്ടോയെന്ന് ഗവേഷകർ നിരീക്ഷിക്കുന്നു. ഡോൾഫിനുകൾ, ആനകൾ, ചില പ്രത്യേക മത്സ്യങ്ങൾ എന്നിവയിലൂടെ കടന്നുപോകുന്ന പരീക്ഷണം, ജീവിവർഗങ്ങളുടെ സാമൂഹികബുദ്ധിയെ അളക്കുമെന്നാണു കരുതുന്നത്.

രണ്ട് ഇനത്തിൽപ്പെട്ട പാമ്പുകളെ ഉപയോഗിച്ചുള്ള പരീക്ഷണത്തിൽ ശാസ്ത്രജ്ഞർ സുപ്രധാന കാൽവയ്പ്പു നടത്തി. പാമ്പുകളുടെ കണ്ണുകൾക്കു കാഴ്ചയില്ലാത്തതിനാൽ ‘മിറർ ടെസ്റ്റ്’ പരീക്ഷിക്കാൻ കഴിയില്ല. അതുകൊണ്ടു ഗവേഷകർ അവയുടെതന്നെ ഗന്ധം ആകർഷിക്കാനുള്ള പരീക്ഷണമാണു നടത്തിയത്. പതിനെട്ട് ആഫ്രിക്കൻ ബോൾ പെരുമ്പാമ്പുകൾ, 36 ഈസ്റ്റേൺ ഗാർട്ടർ പാമ്പുകൾ എന്നിവയെയാണു പഠനങ്ങൾക്കായി ഉപയോഗിച്ചത്. പാമ്പുകളിൽനിന്ന് ബോഡി ഓയിൽ സാമ്പിളുകൾ ശേഖരിച്ച് കോട്ടൺ പാഡിൽ വച്ചു. പാമ്പിൻറെ സ്വന്തം ഗന്ധം, ഒലിവ് ഓയിൽ കലർന്ന ഗന്ധം, ശുദ്ധമായ ഒലിവ് ഓയിൽ, മറ്റൊരു പാമ്പിൻറെ ഗന്ധം, ഒലിവ് ഓയിൽ കലർന്ന മറ്റൊരു പാമ്പിൻറെ ഗന്ധം എന്നീ അഞ്ചു ഗന്ധങ്ങളാണു പഞ്ഞിക്കഷണങ്ങളിൽ വച്ചത്.

ഓരോ ഗന്ധത്തിനു മുമ്പിൽ ഉരഗങ്ങൾ എത്ര നേരം നാവടിച്ചു എന്നു രേഖപ്പെടുത്തി ഗവേഷകർ. ആഫ്രിക്കൻ ബോൾ പെരുമ്പാമ്പുകൾ ഓരോ ഗന്ധത്തിലും സമാനമായ സമയം ചിലവഴിച്ചു. എന്നാൽ ഈസ്റ്റേൺ ഗാർട്ടർ പാമ്പുകൾ ഒലിവ് ഓയിൽ കലർന്ന സ്വന്തം ഗന്ധത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയതായി കണ്ടെത്തി. ഗാർട്ടർ പാമ്പുകൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമെന്നു ഗവേഷകർ വിലയിരുത്തി.

പാമ്പുകൾക്ക് എന്തെങ്കിലും താത്പര്യമോ, അന്വേഷണമോ ഉള്ളപ്പോൾ മാത്രമാണ് അവ നാവ് പുറത്തേക്കിടുന്നത്. പാമ്പുകൾ ചിന്തിക്കുന്നുവെന്നാണു മനസിലാക്കാൻ കഴിയുകയെന്നു ശാസ്ത്രലേഖനത്തിൽ വിശദമാക്കുന്നു. അതേസമയം, പാമ്പുകൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമെന്ന കണ്ടെത്തലുകൾ വിശ്വസിക്കുന്നില്ലെന്നും ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. സാമൂഹിക സ്വഭാവവുമായി പരസ്പരബന്ധം സ്ഥാപിക്കാൻ കഴിയുമെങ്കിൽ മാത്രമേ ഇത്തരം വ്യാഖ്യാനം വിശ്വസനീയമാകൂവെന്ന് ഫിലോസഫർ ആയ ജോഹന്നാസ് ബ്രാൻഡൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *