പാക്കിസ്ഥാൻ തെരുവുകളിൽ പാട്ടുപാടി കുൽഫി വിറ്റത് ഡൊണാൾഡ് ട്രംപ്..?; വൈറൽ വീഡിയോയ്ക്കു പിന്നിൽ

പാക്കിസ്ഥാൻറെ തെരുവുകളിൽ പാട്ടുപാടി കുൾഫി വിറ്റത് അമേരിക്കൻ മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപോ..? സോഷ്യൽ മീഡിയയിൽ വന്പൻ ഹിറ്റ് ആയി മാറിയിരിക്കുകയാണ് വീഡിയോ. കണ്ടാൽ ട്രംപ് തന്നെ..! ചെറിയ മെയ്ക്ക്അപ്പ് ചെയത് സ്യൂട്ടും കോട്ടുമിടിച്ചാൽ ഒറ്റനോട്ടത്തിൽ ട്രംപ് ആണെന്നേ ആരും പറയൂ.

കച്ച ബദാം വിൽപ്പനക്കാരനും ഗായകനുമായ ഭുബൻ ബദ്യാകറിൻറെ വീഡിയോ ക്ലിപ്പുകൾ വൈറലായതിനു സമാനമായാണ് കുൽഫി വിൽപ്പനക്കാരൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും നെറ്റിസൺമാരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നത്. കുൽഫി വിൽപ്പനക്കാരനായ പാക്ക് പൗരൻറെ 2021-ൽ ഇൻറർനെറ്റിൽ തരംഗമായി മാറിയ ആളാണ് ഡൊണാൾഡ് ട്രംപിൻറ അപരൻ. ശ്രദ്ധേയമായ വീഡിയോ പാകിസ്ഥാൻ ഗായകൻ ഷെഹ്സാദ് റോയി ഷെയർ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *