നിനക്ക് എങ്ങനാടാ ഉവ്വേ ഇതൊക്കെ സാധിക്കുന്നത്?; വയലിലിറങ്ങിയ പുള്ളിപ്പുലിക്ക് മുമ്പിൽ നിന്ന് സെൽഫിയെടുത്ത് യുവാവ്

ഇന്ത്യയിൽനിന്നുള്ള ഈ വീഡിയോ ലോകമെമ്പാടുമുള്ള കാഴ്ചക്കാർക്ക് അവിശ്വസനീയമായി തോന്നി. മാത്രമല്ല, പേടിച്ചു മുട്ടിടിക്കുന്ന ദൃശ്യങ്ങളുമായിരുന്നു അത്. അതീവ ആക്രമണ സ്വഭാവം പുലർത്തുന്ന വന്യമൃഗത്തിന്‍റെ മുന്നിൽനിന്ന് “സെൽഫി’ എടുത്ത ആ യുവകർഷകൻ‌ ഇന്നു സൂപ്പർ ഹീറോ ആയി മാറിയിരിക്കുന്നു. 

സംഭവം നടന്നത് എന്നാണെന്നോ, എവിടെയാണെന്നോ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചയാൾ വ്യക്തമാക്കിയിട്ടില്ല. മൂടൽമഞ്ഞുള്ള പ്രഭാതത്തിലാണ് സംഭവം നടന്നതെന്ന് ദൃശ്യങ്ങളിൽനിന്നു മനസിലാക്കാം. യുവാവ് തന്‍റെ കൃഷിയിടത്തിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി പുള്ളിപ്പുലിയെ കാണുന്നത്. വനത്തിലെ മാരകവേട്ടക്കാരിലൊരാളായ പുള്ളിപ്പുലിയുടെ മുന്നിൽപ്പെട്ടിട്ടും യുവാവ് ഭയന്നില്ല. ധൈര്യത്തോടെ, ഒരു പക്ഷേ ലോകത്ത് അപൂർവം ചിലർക്കുണ്ടാകാവുന്ന ചങ്കുറ്റത്തോടെ പുള്ളിപ്പുലിയുടെ മുമ്പി ൽ യുവാവ് നിന്നു.

പുള്ളിപ്പുലിയോ വീട്ടിൽ വളർത്തുന്ന പൂച്ചയെപ്പോലെ അനുസരണയോടെ യുവാവിന്‍റെ മുമ്പിൽ ഇരുന്നു, ആക്രമണസ്വഭാവമൊന്നും കാണിക്കാതെ യുവാവ് തന്‍റെ മൊബൈൽ ഫോൺ കൈയിലെടുക്കുകയും പുള്ളിപ്പുലിയോടൊപ്പമുള്ള മനോഹരമായ സെൽഫികൾ എടുക്കുകയും ചെയ്തു. യാദൃശ്ചികമായ ഈ സംഭവത്തിന്‍റെ വീഡിയോ പതിനായിരക്കണക്കിന് ആളുകളാണു കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *