കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണനെ (24 ) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രിയാണ് പയ്യോളി സ്വദേശിയായ ഭർത്താവ് ഷാനിന്റെ വീട്ടിൽ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി എട്ടോടെ കുളിക്കാൻ പോയ ആർദ്രയെ ഏറെ വൈകിയിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ഷാനിന്റെയും ആർദ്രയുടെയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.