എടി.. മോളേ… പൊളിച്ചൂ..!; ലണ്ടൻ തെരുവുകളിലൂടെ ലുങ്കി ധരിച്ച് ഷോപ്പിംഗിന് പോകുന്ന സുന്ദരിപ്പെണ്ണ്

 ലോകത്തിൻറെ ഏതുകോണിൽ പോയാലും തങ്ങളുടെ പാരമ്പര്യവും തനിമയും കാത്തുസൂക്ഷിക്കാൻ എല്ലാവരും ശ്രമിക്കുന്നു. വസ്ത്രശൈലി, ഭക്ഷണം എന്നിവയെല്ലാം ചിലരെങ്കിലും ഉപേക്ഷിക്കാറില്ല. ലോകത്തിലെ വൻനഗരങ്ങളിലൊന്നായ ലണ്ടൻറെ തെരുവുകളിലൂട ലുങ്കിയുടുത്ത് ഷോപ്പിംഗിനുപോകുന്ന വലേരി എന്ന സൗത്ത് ഇന്ത്യൻ സുന്ദരിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം.

ലുങ്കിയോടൊപ്പം ടീഷർട്ടാണു ധരിച്ചിരിക്കുന്നത്. സൺഗ്ലാസും വച്ച് ആരെയും ത്രസിപ്പിക്കുന്ന ചുവടുകളുമായാണു യുവതിയുടെ നടപ്പ്. എന്നാൽ, പുരുഷന്മാരെപ്പോലെ ലുങ്കി മടക്കിക്കുത്തിയിട്ടില്ല. ലണ്ടൻ നഗരത്തിന് അത്ര പരിചിതമല്ലാത്ത വസ്ത്രമണിഞ്ഞ യുവതിയെ എല്ലാവരും കൗതുകത്തോടെയാണു നോക്കുന്നത്. ചിലരുടെ പുരികംവളച്ചുള്ള നോട്ടം യുവതിയോടുള്ള ഇഷ്ടക്കുറവും കാണിക്കുന്നു.

ഫുട്പാത്തിലൂടെ നടന്നു സൂപ്പർമാർക്കറ്റിലെത്തിയ യുവതിയെ അവിടെയുണ്ടായിരുന്നവരും കൗതുകത്തോടെയാണു നോക്കുന്നത്. തനിക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങി സൂപ്പർമാർക്കറ്റിൽനിന്നു നടന്നുതന്നെയാണ് യുവതി താമസസ്ഥലത്തേക്കു മടങ്ങുന്നത്. നടത്തത്തിനിടയിൽ വലേരി അഭിവാദ്യം ചെയ്ത സ്ത്രീ ലണ്ടനിൽ ലുങ്കി പരീക്ഷിക്കുന്ന അവളെ അഭിനന്ദിച്ചു. വലേരി വൃദ്ധയോട് തൻറെ വസ്ത്രധാരണം ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചപ്പോൾ, ആ സ്ത്രീ പ്രശംസിച്ചുകൊണ്ട് മറുപടി പറഞ്ഞു, ‘എനിക്ക് ഇത് ഇഷ്ടമാണ്…’. അവരുടെ മാത്രമല്ല, ഓൺലൈനിൽ പതിനായിരിക്കണക്കിനു പ്രശംസയാണ് വലേരിക്കു ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *