ഇസ്രയേൽ യുദ്ധം: ഹമാസിനെ പിന്തുണച്ച് പോൺ സ്റ്റാർ മിയ ഖലീഫ

ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടെ പലസ്തീൻ അനുകൂല പ്രസ്താവന നടത്തി പോൺ സ്റ്റാർ മിയ ഖലീഫ. സമൂഹ്യമാധ്യമായ എക്സിലാണ് മിയ തന്‍റെ ഹമാസ് അനുകൂല നിലപാട് വ്യക്തമാക്കിയത്.

തങ്ങളുടെ ദുരവസ്ഥ കണ്ടിട്ടും പലസ്തീനിനുവേണ്ടി ശബ്ദമുയർത്തുന്നില്ലെങ്കിൽ ഒരാൾ “തെറ്റായ’ പക്ഷത്താണെന്ന് ശനിയാഴ്ച നീലച്ചിത്രനായിക ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു. “നിങ്ങൾക്ക് പലസ്തീനിലെ സ്ഥിതിഗതികൾ നോക്കാനും പലസ്തീനികളുടെ പക്ഷത്തു നിൽക്കാതിരിക്കാനും കഴിയുമെങ്കിൽ, നിങ്ങൾ വർണവിവേചനത്തിന്‍റെ തെറ്റായ വശത്താണ്, അത് കാലം തെളിയിക്കും’- മിയ എക്‌സിൽ എഴുതി.

ഒക്ടോബര്‍ ഏഴിനാണ് മിയ എക്സില്‍ തന്റെ അഭിപ്രായം പങ്കുവച്ചത്. താരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നു. മിയയുടെ അഭിപ്രായത്തോടുള്ള ശക്തമായ പ്രതിഷേധവും ചിലര്‍ അറിയിച്ചു.

വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി മിയയും എത്തി. എന്തുതന്നെയായാലും താന്‍ പലസ്തീനിനൊപ്പമാണെന്ന് മിയ മറുപടി നല്‍കി. പലസ്തീന് സ്വാതന്ത്ര്യം കിട്ടുന്നതുവരെ തന്റെ പിന്തുണ തുടരുമെന്നും മിയ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *