‘ഇരുമ്പ് ശ്വാസകോശത്തിനുള്ളിൽ’ 70 വർഷം; ഒടുവിൽ ‘പോളിയോ പോൾ’ വിടവാങ്ങി

പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ ‘പോളിയോ പോൾ’ എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ ( 78) വിടവാങ്ങി. തിങ്കളാഴ്ചയായിരുന്നു അന്ത്യം. രോഗബാധിതനായ പോൾ 70 വർഷമാണ് 272 കിലോഗ്രാം ഭാരമുള്ള ഇരുമ്പുകൂടിനുള്ളിലാണ് ജീവിച്ചുതീർത്തത്.

1952ൽ ആറാം വയസിലാണ് അദ്ദേഹത്തിനു പോളിയോ ബാധിച്ചത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ പോളിയോ റിപ്പോർട്ട് ചെയ്ത വർഷം കൂടിയായിരുന്നു അത്. 21,000 പേരാണ് പോളിയോ ബാധയാൽ കിടപ്പുരോഗികളായി മാറിയത്. രോഗം ഗുരുതരമായതിനെത്തുടർന്ന് പോളിനെ ടെക്സസിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തിൻറെ പ്രവർത്തനം തകരാറിലായിതിനെത്തുടർന്നാണ് ശരീരത്തിൽ ഉപകരണങ്ങൾ ഘടിപ്പിച്ചത്. പിന്നീട് ഇതിന് ‘ഇരുമ്പു ശ്വാസകോശം’ എന്നു പേരുവീണു.

വിധിക്കു പോളിനെ തോൽപ്പിൽക്കാൻ കഴിഞ്ഞില്ല. വിധിയെ പോൾ തോൽപ്പിക്കുകയായിരുന്നു. ഇരുമ്പുകൂടിനുള്ളിൽതന്നെ പോൾ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി. അഭിഭാഷകനായി, എഴുത്തുകാരനായി. നാവു കൊണ്ടു ചിത്രരചന നടത്തുകയും ചെയ്തു പോൾ. പ്രസിദ്ധമായ അദ്ദേഹത്തിൻറെ അത്മകഥയാണ് ‘ത്രീ മിനിറ്റ്സ് ഫോർ എ ഡോഗ്: മൈ ലൈഫ് ഇൻ അയൺ ലംഗ്’

മരണത്തിൻറെ യഥാർഥ കാരണം വ്യക്തമല്ല. കോവിഡ് 19 അണുബാധയെത്തുടർന്ന് മൂന്നാഴ്ച മുമ്പ് പോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *