അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലെ ആശുപത്രിയില്‍; വിഷബാധയേറ്റെന്ന് വിവരം

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പാകിസ്താനിലെ കറാച്ചിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി ഗുരുതരമായതോടെ രണ്ടുദിവസം മുമ്പാണ് ദാവൂദിനെ ആശുപത്രിയില്‍ എത്തിച്ചച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. ആശുപത്രിയും പരിസരവും കനത്ത സുരക്ഷയിലാണുള്ളത്. വിഷബാധ ഏറ്റുവെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ആശുപത്രി കെട്ടിടത്തിലെ ഒരു നിലയില്‍ ദാവൂദ് മാത്രമാണുള്ളത്. കൂടാതെ അടുത്ത ബന്ധുക്കള്‍ക്കും ഉന്നത ആശുപത്രി അധികൃതര്‍ക്കും മാത്രമാണ് ഇവിടേക്കു പ്രവേശനമുള്ളത്. ദേശീയ, അന്തര്‍ദേശീയ മാധ്യങ്ങളാണ് ഈ വാവാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. ദാവൂദിന് വിഷബാധയേറ്റതായി സമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നുവെങ്കിലും ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *